
പത്തനംതിട്ട : മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിലും ഓട്ടോമൊബൈൽ വർക് ഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതിയിലും സജീവ അംഗങ്ങളായ തൊഴിലാളികളുടെ കുട്ടികൾക്കുള്ള പഠനോപകരണ കിറ്റ് വിതരണോദ്ഘാടനം മുനിസിപ്പൽ ചെയർമാൻ ടി.സക്കീർ ഹുസൈൻ ഹാളിൽ നിർവഹിച്ചു. ക്ഷേമനിധി ബോർഡ് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ സേവ്യർ.എസ് അദ്ധ്യക്ഷത വഹിച്ചു. വിവിധ ട്രേഡ് യൂണിയൻ പ്രതിനിധികളെ കൂടാതെ ബോർഡ് ജീവനക്കാരായ പ്രീതാ എസ്.പിള്ള, എസ്.ആർ.ജയശ്രീ, കെ.ശ്രീജിത്ത്, വിഘ്‌നു രാജ് എന്നിവർ പങ്കെടുത്തു.