
പത്തനംതിട്ട : ജില്ലാ ലീഗൽ സർവീസസ് അതോറിട്ടിയുടെ ആഭിമുഖ്യത്തിൽ നാഷണൽ ലോക് അദാലത്ത് സെപ്തംബർ 13ന് നടക്കും. പത്തനംതിട്ട ജില്ലാ കോടതി സമുച്ചയത്തിലും തിരുവല്ല, റാന്നി, അടൂർ കോടതി സമുച്ചയങ്ങളിലുമാണ് അദാലത്ത്. ജില്ലയിലെ വിവിധ ദേശസാൽകൃത ബാങ്കുകളുടെയും മറ്റ് ബാങ്കുകളുടെയോ സ്ഥാപനങ്ങളുടെയും പരാതികളും കോടതിയുടെ പരിഗണനയിലില്ലാത്ത വ്യക്തികളുടെ പരാതികളും നിലവിൽ കോടതിയിൽ പരിഗണനയിലുളള സിവിൽ കേസുകളും ഒത്തു തീർപ്പാക്കാവുന്ന ക്രിമിനൽ കേസുകളും മോട്ടോർ വാഹന അപകട തർക്ക പരിഹാര കേസുകളും അദാലത്തിൽ പരിഗണിക്കും. ഫോൺ : 0468 2 220 141.