പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അന്യ സംസ്ഥാനത്തേക്കു തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ ചങ്ങനാശേരി നാലുകോടി തണ്ടയിൽവീട്ടിൽ സജിയെ പത്തനംതിട്ട അതിവേഗ കോടതി ജഡ്ജി ശ്രീരാജ് 15 വർഷം തടവിനും ഒരു ലക്ഷം രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു. പ്രോസീക്യൂഷനു വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ ആർ. കിരൺരാജ് ഹാജരായി.