പഴകുളം : കെ.വി.യു.പി സ്കൂൾ വിദ്യാർത്ഥികളുടെയും പി.ടി.എ യുടെയും നേതൃത്വത്തിൽ മൂന്നൂറോളം ദേശീയ പതാകകൾ നിർമ്മിച്ച് വിതരണം ചെയ്തു. പി.ടി.എ പ്രസിഡന്റ് സുഭാഷ് ബാബു, ഹെഡ്മിസ്ട്രസ് വി.എസ്.വന്ദന അനിൽശ്രീധരൻ, രേഖാ അനിൽ, അമ്പിളി കെ.എസ് , ജയരാജ്, കവിതാ മുരളി, ലക്ഷ്മിരാജ്, വി.ബീന, ബി.സ്മിത, എസ്.ശാലിനി എന്നിവർ പങ്കെടുത്തു.