ldf
കടപ്ര ഗ്രാമപഞ്ചായത്തിൽ എൽ.ഡി.എഫ് കൗൺസിൽയോഗം ബഹിഷ്‌കരിച്ചു നടത്തിയ ഉപരോധസമരം

തിരുവല്ല: യു.ഡി.എഫ് ഭരിക്കുന്ന കടപ്ര ഗ്രാമപഞ്ചായത്ത് ഭരണമിതിയുടെ കെടുകാര്യസ്ഥതയ്ക്കും ഉദ്യോഗസ്ഥരുടെ അനാസ്ഥയ്ക്കുമെതിരെ പഞ്ചായത്ത് കമ്മിറ്റി ബഹിഷ്‌കരിച്ച് എൽ.ഡി.എഫ് അംഗങ്ങൾ ഉപരോധ സമരം നടത്തി. കഴിഞ്ഞ ഒന്നരവർഷമായി പഞ്ചായത്തിൽ വികസനപ്രവർത്തനങ്ങൾ നടക്കുന്നില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. ഗ്രാമപഞ്ചായത്തംഗങ്ങളായ ജോർജ്‌ തോമസ്, ജെയിംസ് കുരുവിള, സോജിത് സോമൻ , രഞ്ജിത്ത് രാജൻ, സൂസമ്മ പൗലോസ്, അഞ്ജുഷ, പാർവതി എന്നിവരും പൊതുപ്രവർത്തകരായ റിബിൻ, ആന്റോ, അലക്സ് കുര്യൻ, ടോം എന്നിവരും സമരത്തിൽ പങ്കെടുത്തു.