 
പന്തളം : നാടിന് അപമാനമായ പന്തളം നഗരസഭ ചെയർപേഴ്‌സൺ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേരള കർഷകസംഘം പന്തളം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ സി.പി.എം പന്തളം ഏരിയ കമ്മിറ്റി സെക്രട്ടറി ആർ.ജ്യോതികുമാർ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി പ്രസിഡന്റ് മനോജ് കുമാർ മുണ്ടയ്ക്കൽ അദ്ധ്യക്ഷനായിരുന്നു. ലസിതാ നായർ, എസ്.കൃഷ്ണകുമാർ, എച്ച്.അൻസാരി, ഐവാൻ ഡാനിയേൽ എന്നിവർ സംസാരിച്ചു.