അടൂർ: കേരള ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് എംപ്ലോയിസ് ഫെഡറേഷൻ(സി.ഐ.ടി.യു) സംസ്ഥാന സമ്മേളനം ഇന്നും നാളെയും അടൂരിൽ നടക്കും. ഇന്ന് കൊടിമര ജാഥ. നാളെ അടൂർ മേലേടത്ത് ഒാഡിറ്റോറിയത്തിൽ രാവിലെ ഒൻപതിന് സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരിം എം.പി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കെ.പി സഹദേവൻ അദ്ധ്യക്ഷനാകുമെന്ന് സ്വാഗത സംഘം ചെയർമാൻ ടി.ഡി ബൈജു, ജനറൽ കൺവീനർ പി.ബി ഹർഷകുമാർ എന്നിവർ പറഞ്ഞു