റാന്നി: പേഴുംപാറ എട്ടാംബ്ലോക്ക് കുന്നിണിയിൽ നിഷാദ് (ബഷീർ 45 ) നെ  കാണാതായി. കല്ലാറിൽ ഒഴുക്കിൽപ്പെട്ടതാണെന്ന് സംശയിക്കുന്നു.
വ്യാഴാഴ്ച പകൽ രണ്ടോടെ ആങ്ങമുഴിയിലെ സഹോദരിയുടെ വീട്ടിൽ നിന്ന് ടൗണിലേക്ക് പോയതാണ് . പിന്നീട് മടങ്ങിയെത്തിയില്ല. വടശേരിക്കര പാലത്തിനു താഴെ കല്ലാറിന്റെ കടവിൽ ബഷീറിന്റെ ഫോണും വസ്ത്രങ്ങളും കണ്ടെത്തി. കോഴിഫാം ഉടമയാണ്.