മല്ലപ്പള്ളി : ജില്ലാ പഞ്ചായത്ത്
നിർമ്മല ഗ്രാമം നിർമ്മല നഗരം നിർമ്മല ജില്ലാ പരിപാടിയുടെ ഉദ്ഘാടനവും കുന്നന്താനം കിൻഫ്രാ പാർക്കിൽ ക്ലീൻ കേരളാ കമ്പനിയുമായി ചേർന്ന് നിർമ്മിക്കുന്ന സംയോജിത പ്ലാസ്റ്റിക്ക് പാഴ് വസ്തു സംസ്കരണ വ്യവസായ കേന്ദ്രത്തിന്റെ ശിലാസ്ഥാപനവും മന്ത്രി എം.ടി. ഗോവിന്ദൻ നാളെ വൈകുന്നേരം 4 ന് നിർവഹിക്കും . മാത്യു.ടി.തോമസ് എം.എൽ .എ അദ്ധ്യക്ഷത വഹിക്കും. ആന്റോആന്റണി എം.പി മുഖ്യാതിഥിയായിരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ ,ജില്ലാ കളക്ടർ ഡോ. ദിവ്യാ എസ് അയ്യർ തുടങ്ങിയവർ പങ്കെടുക്കും.