തിരുവല്ല: നിരണം കണ്ണശ്ശ സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ കണ്ണശ്ശ സ്മൃതി അഖിലകേരള ചിത്രരചനാ മത്സരം നാളെ നടക്കും. കടപ്ര കണ്ണശ്ശ സ്മാരക ഗവ.ഹയർസെക്കൻഡറി സ്‌കൂളിൽ രാവിലെ 9 മുതൽ നടക്കുന്ന മത്സരം പുളിക്കീഴ് ബ്ലോക്ക് പ്രസിഡന്റ് ചന്ദ്രലേഖ ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ് പ്രസിഡന്റ് ഡോ.വർഗീസ് മാത്യു അദ്ധ്യക്ഷത വഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് നിഷ അശോകൻ, മത്സരകമ്മിറ്റി കൺവീനർ ഹരികൃഷ്ണൻ എസ്.പിള്ള, ചെയർപേഴ്‌സൺ പി.രാജേശ്വരി എന്നിവർ പ്രസംഗിക്കും.