
പത്തനംതിട്ട: 1:40 അവകാശം നിലനിറുത്തണമെന്ന് ആവശ്യപ്പെട്ട് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ഡി .ഇ. ഒ പടിക്കൽ ധർണ നടത്തി. സംസ്ഥാന നിർവാഹക സമിതി അംഗം ഫിലിപ്പ് ജോർജ് ഉദ്ഘാടനം ചെയ്തു. ഫ്രഡി ഉമ്മന്റെ അദ്ധ്യക്ഷതയിൽ എസ്.പ്രേം, എസ്.ദിലീപ് കുമാർ, സി.സതീശൻ നായർ, വി.ടി ജയശ്രീ, സിമ്മി മറിയം ജോസ്, ആശ മേരി ഏബ്രഹാം, അർ ജ്യോതിഷ്, ഷിബു തോമസ്, ഒ അമ്പിളി ,ജോൺ ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.തിരുവല്ല ഡി ഇ ഒ പടിക്കൽ നടന്ന ധർണ സംസ്ഥാന സമിതി അംഗം വർഗീസ് ജോസഫ് ഉദ്ഘാടനം ചെയ്തു.