adarav
കടപ്ര പഞ്ചായത്ത് പ്രസിഡന്റ് നിഷ അശോകൻ ചായക്കടയിലെത്തി മുസ്തഫയെ ആദരിക്കുന്നു

തിരുവല്ല: പരുമല പാലത്തിന്റെ അപ്പ്രോച്ച് റോഡിൽ വലിയ കുഴി രൂപപ്പെട്ടപ്പോൾ യാത്രക്കാർ അപകടത്തിൽപ്പെടാതിരിക്കാൻ മുൻകരുതൽ സ്വീകരിച്ച പരുമല ഓടാട്ട് കിഴക്കേതിൽ മുസ്തഫ (65)യെ കടപ്ര പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആദരിച്ചു. റോഡിൽ വലിയകുഴി രൂപപ്പെട്ടത് ശ്രദ്ധയിൽപ്പെട്ട മുസ്തഫ പാലത്തിന്റെ സമീപത്തെ തന്റെ ചായക്കടയിലെ കച്ചവടം നിറുത്തി മേശയും കസേരകളും റോഡിൽ നിരത്തി അപകടസൂചന നൽകിയശേഷം മറ്റുള്ളവരോട് പറഞ്ഞ് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. ആർക്കും അപകടമുണ്ടാകാതിരിക്കാൻ മുൻകരുതലുമായി മുന്നിട്ടിറങ്ങിയ മുസ്തഫയെ ഇന്നലെ ചായക്കടയിലെത്തി കടപ്ര പഞ്ചായത്ത് പ്രസിഡന്റ് നിഷ അശോകൻ ആദരവേകി. ബ്ലോക്ക് മെമ്പർ ലിജി ആർ.പണിക്കർ, ആസൂത്രണസമിതി ഉപാദ്ധ്യക്ഷൻ ശിവദാസ് യു.പണിക്കർ, വാർഡ് മെമ്പർ വിമല ബെന്നി. മുൻവാർഡ് മെമ്പർ സെബാസ്റ്റ്യൻ കെ.ജെ, മെമ്പർ മിനി ജോസ്, ജോസ് വി.ചെറി, പ്രതീഷ് ടി.പി എന്നിവർ പങ്കെടുത്തു.