 
പഴകുളം: തെങ്ങ് പിഴുതുവീണ് വീടുകൾ തകർന്നു . പള്ളിക്കൽ പഞ്ചായത്ത് പത്താം വാർഡിൽ അമ്മകണ്ടകര ലക്ഷം വീട് കോളനിയിൽ സുപ്രഭയുടെ യും സരോജിനിയുടെയും വീടുകളാണ് തകർന്നത്. ലക്ഷം വീട് പദ്ധതി പ്രകാരം അനുവദിച്ച ഇരട്ട വീടുകളാണ്. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. ഇൗ സമയത്ത് വീടിനുള്ളിൽ ആളുകൾ ഇല്ലാത്തതിനാൽ അപകടം ഒഴിവായി. നാട്ടുകാർ ചേർന്ന് മരം മുറിച്ചുമാറ്റി ടാർപ്പ കെട്ടി ഇവരെ ഇവിടെത്തന്നെ താമസിപ്പിക്കാനുള്ള താത്കാലിക സൗകര്യമൊരുക്കി. 14 വീടുകളാണ് ഇവിടെയുളളത്. ലൈഫ് പദ്ധതിയിൽ അപക്ഷ നൽകിയവർക്കെല്ലാം വീടനുവദിച്ചിട്ടുണ്ടന്ന് വാർഡ് മെമ്പർ സുജിത്ത് പറഞ്ഞു.