തിരുവല്ല: കേന്ദ്ര സർക്കാർ ഭക്ഷ്യ ഉൽപ്പന്നങ്ങൾക്കുമേൽ ചുമത്തിയ ജി.എസ്.ടി ഒഴിവാക്കുക, വിലക്കയറ്റം രൂക്ഷമാകുന്ന ജി.എസ്ടി. കൗൺസിലിന്റെ തീരുമാനം പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് വ്യാപാരി വ്യവസായി സമിതി തിരുവല്ലാ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി. വ്യാപാരി വ്യവസായി സമിതി ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുൽ സലാം ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് പ്രസാദ് എ.പി അദ്ധ്യക്ഷത വഹിച്ചു. ഏരിയാ ട്രഷറർ വിപിൻനാഥ് വിശ്വനാഥൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഷിഹാബുദീൻ, ഷാനവാസ്, ഏരിയ വൈസ് പ്രസിഡന്റ് ദിലീപ് അബ്ദുൾ ഖാദർ, യൂണിറ്റ് സെക്രട്ടറി ഷിബു സി.ടി എന്നിവർ സംസാരിച്ചു.