 
തിരുവല്ല: ആസാദി കാ അമൃതോത്സവത്തിന്റെ ഭാഗമായി ഭവനങ്ങളിൽ ത്രിവർണ്ണ പതാക ഉയർത്തുന്ന ഹർ ഘർ തിരംഗ പ്രചാരണത്തിന് തിരുവല്ല തപാൽ ഡിവിഷനും കൈകോർക്കുന്നു. തിരുവല്ല ഹെഡ്പോസ്റ്റ് മാസ്റ്റർ അജയ് എസ്.നായർ പതാക മുൻസിപ്പൽ കൗൺസിലർ ബിന്ദു ജയകുമാറിന് നൽകി ഉദ്ഘാടനം ചെയ്തു. തിരുവല്ല ഹെഡ് പോസ്റ്റോഫീസ് അങ്കണത്തിൽ നിന്നും ആരംഭിച്ച പ്രഭാതഭേരി തപാൽ ഡിവിഷൻ സൂപ്രണ്ട് ലത ഡി.നായർ ഫ്‌ളാഗ് ഓഫ് ചെയ്തു. അസി.സൂപ്രണ്ടുമാരായ ദീപാ മുരളി, ശോഭാ എസ്.പിള്ള, പോസ്റ്റൽ ഇൻസ്‌പെക്ടർമാരായ ബിന്ദു ബി, കവിത എ എന്നിവർ പ്രസംഗിച്ചു.