കോന്നി : കോന്നി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ അങ്കണവാടികളിലെ നിയമനവുമായി ബന്ധപ്പെട്ട് സെലക്ഷൻ കമ്മിറ്റിയിൽ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളെ നിയമിക്കുന്നതിൽ ഐക്യ ജനാധിപത്യ മുന്നണി ജനപ്രതിനിധികളെ തഴഞ്ഞു കൊണ്ട് ജനാധിപത്യ മര്യാദ പാലിക്കാതെ ഇടതുപക്ഷ മുന്നണി ഏകപക്ഷീയമായി തീരുമാനങ്ങൾ കൈക്കൊള്ളുന്നതായി കോൺഗ്രസ് പാർലമെന്ററി കമ്മിറ്റി ആരോപിച്ചു . ഡി.സി.സി വൈസ് പ്രസിഡന്റ് റോബിൻ പീറ്റർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എസ്.സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ആർ.ദേവകുമാർ, കെ.ആർ പ്രമോദ്, എം.വി അമ്പിളി, എൽസി ഈശോ, ശ്രീകല നായർ, പ്രവീൺ പ്ലാവിളയിൽ എന്നിവർ പ്രസംഗിച്ചു.