കോന്നി: ഡി.സി.സി പ്രസിഡന്റ് പ്രൊഫ സതീഷ് കൊച്ചുപറമ്പിൽ നേതൃത്വം നൽകുന്ന സ്വാതന്ത്ര്യത്തിന്റെ പ്ലാറ്റിനം ജൂബിലി പദയാത്ര ആസാദി കി ഗൗരവ് കോന്നിയിൽ എത്തിച്ചേരുന്ന പദയാത്രയുമായി ബന്ധപ്പെട്ട് നിയോജക മണ്ഡലത്തിലെ കോൺഗ്രസ് ജനപ്രതിനിധികളുടെ ആലോചനാ യോഗം ചേർന്നു. ഡി.സി.സി വൈസ് പ്രസിഡന്റ് റോബിൻ പീറ്റർ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എസ്.സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ആർ.ദേവകുമാർ തണ്ണിത്തോട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് (ചാർജ്ജ്) വി.ടി അജോമോൻ, സുലേഖ വി.നായർ,റോജി ഏബ്രഹാം, ജി.ശ്രീകുമാർ, എസ്.വി സജൻ,എം.വി അമ്പിളി,അരുൺ രാജ്, മനോജ് ഇളകൊള്ളൂർ,സുബാഷ് നടുവിലേതിൽ,പി.വി ജോസഫ്, ഐവാൻ വകയാർ, അജയൻ പിള്ള, അനീഷ് ഗോപിനാഥ് എന്നിവർ പ്രസംഗിച്ചു.