മല്ലപള്ളി : കോയിപ്രം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതും, പത്തനംതിട്ട ജെ.എഫ്‌.എം.സി -2 കോടതിയിൽ വിചാരണയിലിരിക്കുന്നതുമായ പെറ്റിക്കേസുകൾ ഫൈൻ അടച്ച് തീർപ്പാക്കി കേസിൽ നിന്ന് ഒഴിവാകുന്നതിന് ഇന്ന് രാവിലെ 10മുതൽ കോടതിയിൽ ലോക് അദാലത്ത് നടക്കുന്നു. കോടതിയിൽ നേരിട്ട് ഹാജരായോ, വക്കീൽ മുഖേനയോ കുറഞ്ഞ പിഴത്തുക അടച്ച് നിയമനടപടികളിൽ നിന്ന് ഒഴിവാകാവുന്നതാണ്. അദാലത്തുമായി ബന്ധപ്പെട്ട സഹായങ്ങൾക്കായി താഴെ പറയുന്ന പൊലീസ് ഉദ്യോഗസ്ഥരായ സി.പി.ഒ പ്രദീപ്‌ 9961948457. സി.പി.ഒ ശരത് 9745127369. സിപിഒഅജിത് 9946442875 വിളിക്കാവുന്നതാണ്.അദാലത്തുമായി ബന്ധപ്പെട്ട് സ്റ്റേഷനിൽ നിന്നും കോടതിയിൽ നിന്നും സമൻസ്, നോട്ടീസ് ലഭിച്ചിട്ടുളളവർ ഈ ദിവസം കൃത്യമായി കോടതിയിൽ ഹാജരാകേണ്ടതാണെന്ന് കോയിപ്രം ഇൻസ്പെക്ടർ സജീഷ് കുമാർ അറിയിച്ചു.