മല്ലപ്പള്ളി : സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് നാഷണൽ എക്സ് സർവീസ്മെൻ കോഡിനേറ്റർ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് 9ന് മാന്താനത്തെ യുദ്ധസ്മാരകത്തിൽ കുന്നന്താനം പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി സതീഷ്ബാബു ദേശീയ പതാക ഉയർത്തും. 15 ന് 9.30ന് മലങ്കര കത്തോലിക്ക പള്ളി ഓഡിറ്റോറിയത്തിൽ സ്വാതന്ത്ര്യ ദിനാഘോഷവും കുടുംബ സംഗമവും ഡോ. ഗോപാൽ കെ.നായർ ഉദ്ഘാടനം ചെയ്യും. വി.ചാക്കോ അദ്ധ്യക്ഷത വഹിക്കും.