കോന്നി: ഓണം സ്‌പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ചു കോന്നി എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ കല്ലേലി ബാലൻ പാലത്തിനു സമീപം വനമേഖലയിലെ വെള്ളച്ചാട്ടത്തിനു സമീപത്തെ മരച്ചുവട്ടിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയ 385 ലിറ്റർ കോടയും വാറ്റുപകരങ്ങളും കണ്ടെത്തി. പ്രതികളെ കണ്ടെത്താൻ കഴിഞ്ഞില്ല. റെയ്ഡിൽ എക്‌സൈസ് റേഞ്ച് ഓഫീസർ അരുൺ അശോക്, പ്രിവന്റീവ് ഓഫീസർ കെ.രാജീവ്, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് ശ്രീകുമാർ, സിവിൽ എക്‌സൈസ് ഓഫീസർ അമൽ ബാബു, ഡ്രൈവർ ഷമീർ തുടങ്ങിയവർ പങ്കെടുത്തു.