മല്ലപ്പള്ളി :കീഴ് വായ്പൂര് വിശ്വകർമ്മ സർവീസ് സൊസൈറ്റി 131-ാം ശാഖാ സമ്മേളനവും സ്വാതന്ത്ര്യദിനാഘോഷവും 14ന് 10 തെക്കേടത്ത് ഹാളിൽ നടക്കും.ജില്ലാ കമ്മിറ്റിയംഗം രാജപ്പനാചാരി ദേശീയപതാക ഉയർത്തും.താലൂക്ക് പ്രസിഡന്റ് എം.ടി കുട്ടപ്പനാചാരി സമ്മേളനം ഉദ്ഘാടനം ചെയ്യും.ശാഖാ പ്രസിഡന്റ് പി വി ഓമനക്കുട്ടൻ അദ്ധ്യക്ഷത വഹിക്കും. വി.എസ്.എസ് ബോർഡംഗം രവി വായുപുരം പ്രഭാഷണം നടത്തും.