 
റാന്ന: പെരുനാട്- അത്തിക്കയം റോഡിൽ അറയ്ക്കമൺ വളവിൽ രണ്ടു വാഹനങ്ങൾ കൂട്ടിയിടിച്ചു. ചിറ്റാർ സ്വദേശിയുടെ പിക്കപ്പ് വാനും എരുമേലി സ്വദേശികളുടെ മറ്റൊരു വാനുമാണ് കൂട്ടിയിടിച്ചത്. ഇന്നലെ രാവിലെ 8.15നായിരുന്നു അപകടം. ആർക്കും പരിക്കുകളില്ല. വാഹനത്തിനു സാരമായ കേടുപാടുകൾ ഉണ്ട്. ഇരു വശത്തുനിന്നും വരുന്ന വാഹനങ്ങൾക്ക് പരസ്പരം കാണാൻ കഴിയാത്ത രീതിയിലുള്ള കൊടും വളവാണിത്. മുമ്പും ഇവിടെ നിരവധി വാഹനങ്ങൾ അപകടത്തിൽ പെട്ടിട്ടുണ്ട്. മാസങ്ങൾക്കു മുമ്പ് നിയന്ത്രണം വിട്ട കാർ ഇതേ സ്ഥലത്ത് കെ.എസ്.ഈ.ബി ട്രാൻസ്‌ഫോർമർ ഇടിച്ചു തകർത്തിരുന്നു. കൊടും വളവും വാഹനങ്ങളുടെ അമിത വേഗവും പലപ്പോഴും അപകടങ്ങൾക്ക് കാരണമാവുണ്ട്. അപകട മുന്നറിയിപ്പ് ബോർഡുകളോ വേഗത കുറക്കാനുള്ള സിഗ്നലുകളോ ഇവിടെ സ്ഥാപിച്ചിട്ടില്ല. ശബരിമല റോഡിൽപ്പെടുന്ന മുക്കട അത്തിക്കയം പെരുനാട് റോഡിലാണ് ഇത്തരത്തിൽ സ്ഥിരം അപകട മേഖലയായി തുടരുന്നത്.