college
തിരുവല്ല മാർത്തോമ്മാ കോളേജിൽ ഒരുക്കിയ ഫ്രീഡം വാൾ

തിരുവല്ല: രാജ്യത്തിന്റെ 75-ാ മത് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി മാർത്തോമ്മ കോളേജിൽ ഫ്രീഡം വാൾ ഒരുങ്ങി. കോളേജ് അങ്കണത്തിലെ മതിലിൽ 140 അടി വിസ്തൃതിയിൽ ഒരുക്കുന്ന കലാരൂപം സ്വാതന്ത്ര്യ സമരത്തെ പ്രതിനിധീകരിക്കുന്ന ചിത്രങ്ങൾ കൊണ്ടാണ് തയറാക്കിയിരിക്കുന്നത്. ഉപ്പ് സത്യാഗ്രഹം, വൈക്കം സത്യാഗ്രഹം, വാഗൻ ട്രാജഡി തുടങ്ങിയ ചരിത്ര സംഭവങ്ങൾ ഉൾക്കൊള്ളിച്ച ചിത്രങ്ങളാണ് എല്ലാം. ഡോ.ജോൺ ബർലിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളായ ജാൻസി മേരി സാം, കെ.ഗൗരി നന്ദന, ശാലിനി ജയകുമാർ, ശ്വേതാ മേരി എബ്രഹാം, ഷൈനി ആൽവിൻ ഫിലിപ്, മേഘ എൽസി ജോർജി, എ.അനവദ്യ, എസ്. അഭിജിത്ത് എന്നിവരാണ് ചിത്രരചനയിൽ പങ്കെടുക്കുന്നത്. പ്രിൻസിപ്പൽ ഡോ. വർഗീസ് മാത്യുവിന്റെ നേതൃത്വത്തിൽ കോളേജ് എൻ.എസ്.എസ് യൂണിറ്റാണ് ചിത്രരചനയ്ക്കുള്ള സഹായങ്ങൾ നൽകിയത്.