അടൂർ : വൈസ് മെൻ ഇന്റർനാഷണൽ സെൽട്രൽ ട്രാവൻകൂർ റീജിയൺ സോൺ 1ന്റെയും ഡിസ്ട്രിക്ട് 1 ന്റെയും ഒന്നാമത് ഡിസ്ട്രിക്ട് കൗൺസിൽയോഗം ഞായറാഴ്ച വൈകിട്ട് 3.30ന് അടൂർ സെൻട്രൽ വൈസ് മെൻസ് ക്ളബ് ഹാളിൽ നടക്കും .ഡിസ്ട്രിക്ട് ഗവർണർ എബി തോമസ് അദ്ധ്യക്ഷതവഹിക്കും. പ്രൊഫ. ജോൺ എം. ജോർജ് ഉദ്ഘാടനം ചെയ്യും. മുൻ റീജിയണൽ ഡയറക്ടർ ജോർജ് ഡാനിയേൽ മുഖ്യ പ്രഭാഷണവും അവാർഡ് വിതരണവും നിർവഹിക്കും. ഇ - ബുള്ളറ്റിന്റെ പ്രകാശനം മുൻ ഡിസ്ട്രിക്ട് ഗവർണർ കെ. കെ. ഗോപു നിർവഹിക്കും. ഡിസ്ട്രിക്ട് അഡ്വൈസർമാരായ രാജൻ അനശ്വര, തോമസ് മാത്യൂ, ബാലകൃഷ്ണൻ നായർ, ബിനു വാര്യത്ത്, ജിനു കോശി, ജിനുബേബി, ബാബു ജോർജ്, ജോണി ചുണ്ടമണ്ണിൽ എന്നിവർ നേതൃത്വം നൽകും.