 
കടമ്പനാട് : നിലവിളക്കിൽ നിന്നും തീ പടർന്ന് വീടിനുള്ളിൽ തീപിടിച്ചു. തുവയൂർ തെക്ക് മഹർഷിമംഗലം മഹാദേവ ക്ഷേത്രത്തിന് സമീപം രഞ്ജിത് ഭവനത്തിൽ രവീന്ദ്രൻ അചാരിയുടെ വീട്ടിലാണ് തീപിടിച്ചത്. ആളപായമില്ല. സ്വീകരണ മുറിയിലെ വൈദ്യുതി ഉപകരണങ്ങൾക്കും , ടെലിവിഷൻ, സോഫാ സെറ്റി എന്നിവ പൂർണമായും കത്തി നശിച്ചു. അപകട സമയം വീട്ടിൽ ആളുണ്ടായിരുന്നില്ല. വലിയ പൊട്ടിത്തെറി കേട്ട് സമീപ വാസികൾ അടൂർ അഗ്നിരക്ഷാസേനയിൽ വിവരം അറിയിച്ചു. സ്റ്റേഷൻ ഓഫീസർ വി.വിനോദ് കുമാറിന്റെ നേതൃത്വത്തിൽ അടൂരിൽ നിന്നും അഗ്നിശമന സേനയും നാട്ടുകാരും ചേർന്ന് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കി. മുറിക്കുള്ളിൽ കത്തിച്ച നിലവിവിളക്കിൽ നിന്നാണ് തീ പടർന്നതെന്നാണ് നിഗമനം. ഏകദേശം രണ്ട് ലക്ഷത്തോളം രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ട്. അപകട സമയം വീടിനുള്ളിൽ ആളില്ലാതിരുന്നതും പ്രദേശവാസികളുടെ സമയോചിത ഇടപെടലുമാണ് അപകടം ഒഴിവായത് . അസി.സ്റ്റേഷൻ ഓഫീസർ കെ.സി. റജി കുമാർ, ഗ്രേഡ് അസി.സ്റ്റേഷൻ ഓഫീസർ ഷാനവാസ്, ഫയർ ആൻഡ് റസ്ക്യൂ ഓഫീസർമാരായ പ്രദീപ്, ലിജി കുമാർ,അനീഷ് കുമാർ,രവി,ഭാർഗവൻ, പ്രകാശ് എന്നിവർ രക്ഷാപ്രവർത്തനത്തിനായി എത്തിച്ചേർന്നു.