 
തിരുവല്ല: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് മഹിളാ മോർച്ച തിരുവല്ല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരംഗയാത്ര സംഘടിപ്പിച്ചു. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് അനീഷ് വർക്കി മഹിളാമോർച്ച മണ്ഡലം പ്രസിഡന്റ് ശാലിനികുമാരിക്ക് ദേശിയ പതാക കൈമാറി ഉദ്ഘാടനം ചെയ്തു. തിരംഗ യാത്ര സമാപന സമ്മേളനം ബി.ജെ.പി ദേശിയ സമിതിയംഗം കെ.ആർ.പ്രതാപചന്ദ്രവർമ്മ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ശാലിനി കുമാരി അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറിമാരായ ജയൻ ജനാർദ്ദനൻ, കെ.ബി.മുരുകേഷ്, വൈസ് പ്രസിഡന്റ് സുജാത.ആർ, മഹിളാമോർച്ച ജില്ലാ വൈസ് പ്രസിഡന്റുമാരായ സന്ധ്യാമോൾ, ശ്രീലേഖ രഘുനാഥ്, ബി.ജെ.പി ജില്ലാ കമ്മിറ്റിയംഗം പ്രസന്ന സതീഷ്, മഹിളാമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി രാജലക്ഷ്മി, വൈസ് പ്രസിഡന്റ് പ്രസീത അനിൽ, സെക്രട്ടറി വിജയകുമാരി, സ്മിത എന്നിവർ പ്രസംഗിച്ചു.