ksrtc

റാന്നി : പത്തനംതിട്ട ഡിപ്പോയിൽ നിന്ന് റാന്നി വഴി കടന്നുപോകുന്ന

കെ.എസ്.ആർ.ടി.സി ബസുകൾ നിറുത്തലാക്കിയ നടപടികൾ പുന:പരിശോധിക്കണമെന്ന് കേരളാകോൺഗ്രസ് (എം) നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. നല്ലവരുമാനംഉണ്ടായിട്ടും ഈ സർവീസുകൾ നിറുത്തലാക്കിയത് മലയോര മേഖലയോടുള്ള അവഗണനയാണെന്ന് യോഗംകുറ്റപ്പെടുത്തി. നിയോജക മണ്ഡലം പ്രസിഡന്റ്‌ ആലിച്ചൻ ആറൊന്നിൽ അദ്ധ്യക്ഷതവഹിച്ചു. ജോർജ്‌ എബ്രഹാം, മനോജ്‌ മാത്യു, റിന്റോ തോപ്പിൽ, ശോഭാചാർലി, ബിബിൻ കല്ലാം പറമ്പിൽ, വിജയമ്മ.കെ. എസ്, ബോബി കാക്കനപ്പള്ളിൽ, ഹരി പാങ്ങോട്ട്, ദിലീപ് ഫിലിപ്പ്, സണ്ണി ഇടയാടിയിൽ, ജോസ് പത്രപാങ്കൽ, ജെയ്സൺ ചുഴുകുന്നിൽ, സണ്ണി വളഞ്ഞൻ തുരുത്തിൽ, ഷാജി പുഴ്ഷമംഗലം, കുരുവിള സ്കറിയ എന്നിവർ പ്രസംഗിച്ചു.