തിരുവല്ല: നിരണം സെന്റ് മേരീസ് ഓർത്തഡോക്‌സ് വലിയപള്ളിയിൽ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാൾ 14,15 തീയതികളിൽ നടത്തും. 14ന് രാവിലെ 5.45നും 7.30നും കുർബാന. വൈകിട്ട് 6.30ന് കടപ്ര കുരിശടിയിൽ നിന്ന് പള്ളിയിലേക്ക് ഭക്തിനിർഭരമായ റാസ,15ന് രാവിലെ 7ന് പ്രഭാത നമസ്‌കാരത്തെ തുടർന്ന് ഗീവർഗീസ് മാർ ബർന്നബാസിന്റെ പ്രധാന കാർമ്മികത്വത്തിൽ കൂർബാന, പ്രദിക്ഷണം, ആശീർവാദം, നേർച്ചവിളമ്പ് എന്നിവ നടത്തും.