ആറന്മുള : സഹകരണ മേഖലയിൽ ജോലി ചെയ്യുന്നവരുടെ മക്കൾക്ക് കേപ്പ് എൻജിനീയറിംഗ് കോളേജുകളിൽ പഠനത്തിനായി ഏർപ്പെടുത്തിയിരുന്ന ഇ.കെ.നായനാർ കോ ഓപ്പറേറ്റീവ് പ്രൊഫഷണൽ എഡ്യൂക്കേഷൻ സ്‌കോളർഷിപ്പ് 15,000 രൂപയിൽ നിന്ന് 30,000 രൂപയാക്കി വർദ്ധിപ്പിച്ചു. കേരള സഹകരണ സൊസൈറ്റീസ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തിരിക്കുന്ന സഹകരണ ബാങ്കുകൾ, സൊസൈറ്റികൾ, സമാന സ്ഥാപനങ്ങൾ ഇവയിൽ ജോലി ചെയ്യുന്ന മാതാപിതാക്കൾക്കാണ് ആനുകൂല്യം ലഭ്യമാക്കുന്നതെന്ന് ആറന്മുള എൻജിനീയറിംഗ് കോളേജ് പ്രിൻസിപ്പൽ അറിയിച്ചു.