navaneeeth
എൻ. നവനീത്

കോന്നി: കല്ലേലി ഊരാളി അപ്പൂപ്പൻകാവിലെ തനത് പാരമ്പര്യ കലാരൂപമായ കുംഭപ്പാട്ടിന്റെ കുലപതിയും ഊരാളി പ്രമുഖനുമായിരുന്ന കൊക്കാത്തോട് ഗോപാലൻ ഊരാളിയുടെ പേരിൽ ഏർപ്പെടുത്തിയ 2022 ലെ ബഹുമുഖ പ്രതിഭാ പുരസ്‌കാരം എൻ. നവനീതിന് . പ്രമാടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായ നവനീത് കേരള സാംസ്കാരിക വകുപ്പ് കേരള ലോക്ഫോർ അക്കാഡമി എന്നിവയുടെ വജ്ര ജൂബിലി ഫെലോഷിപ്പ് നേടിയിട്ടുണ്ട് . ഇലന്തൂർ , വലഞ്ചുഴി പടയണി സംഘത്തിലെ അംഗമാണ് . 21 ന് കല്ലേലി കാവിൽ വച്ച് പുരസ്‌കാരം സമർപ്പിക്കുമെന്ന് കാവ് പ്രസിഡന്റ് സി. വി.ശാന്തകുമാർ അറിയിച്ചു.