തിരുവല്ല: നാഷണൽ എക്സ് സർവീസ്മെൻ കോർഡിനേഷൻ കമ്മിറ്റിയുടെ പെരിങ്ങര, നെടുമ്പ്രം, നിരണം വടക്കുംഭാഗം യൂണിന്റെ വൈക്കത്തില്ലത്തുള്ള ആസ്ഥാന മന്ദിരത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നിർദ്ദേശാനുസരണം ഇന്ന് മുതൽ സ്വാതന്ത്ര്യ ദിനാഘോഷം നടത്തും. ഇന്ന് രാവിലെ ഒൻപതിന് യൂണിറ്റ് പ്രസിഡന്റ് സി.എസ്.ചന്ദ്രശേഖരൻ നായർ ദേശീയ പതാകയുയർത്തും. 14ന് ഉച്ചകഴിഞ്ഞ് മൂന്നിന് യൂണിറ്റ് പ്രസിഡന്റിന്റെ ആദ്ധ്യക്ഷതയിൽ പൊതുയോഗം. 15ന് രാവിലെ 9ന് യുദ്ധ സ്മാരകത്തിൽ പുഷ്പാർച്ചനയും ഉണ്ടായിരിക്കും.