തിരുവല്ല: യൂത്ത് കോൺഗ്രസ്‌ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 15ന് സ്വാതന്ത്ര്യദിന റാലിയും ഭരണഘടന സംരക്ഷണ സദസും നടത്തും. വൈകിട്ട് 4ന് കറ്റോട് പാലം മുതൽ തോട്ടഭാഗം ജംഗ്ഷൻ വരെ നടക്കുന്ന റാലി ഡി.സി.സി ജനറൽസെക്രട്ടറി അഡ്വ.സതീഷ് ചാത്തങ്കരി ഫ്ലാഗ് ഓഫ് ചെയ്യും. തോട്ടഭാഗം ജംഗ്ഷനിൽ നടക്കുന്ന ഭരണഘടന സംരക്ഷണ സദസ് യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽസെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ ഉദ്ഘാടനം ചെയ്യും. നിയോജകമണ്ഡലം പ്രസിഡന്റ്‌ അഭിലാഷ് വെട്ടിക്കാടൻ അദ്ധ്യക്ഷനാകും. സ്വാതന്ത്ര്യദിനാഘോഷത്തിന്റ ഭാഗമായി വിദ്യാർത്ഥികൾക്കായി വരയിലൂടെ തെളിയട്ടെ നമ്മുടെ ഇന്ത്യ എന്ന പേരിൽ ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു. ദേശീയപതാക, മഹാത്മാഗാന്ധി, സ്വാതന്ത്ര്യസമര പോരാട്ടങ്ങൾ തുടങ്ങിയ വിഷയങ്ങൾ അടിസ്ഥാനമാക്കി ഒന്നുമുതൽ 10വരെ ക്ലാസുകളിലെ കുട്ടികൾക്ക് മത്സരത്തിൽ പങ്കെടുക്കാം. ഇന്ന് രാത്രി 8ന് മുൻപായി വരച്ച ചിത്രങ്ങൾ വാട്സാപ്പ് വഴി അയച്ചുനൽകാം. വിജയികളെ 15ന് അനുമോദിക്കും. ഫോൺ: 8129183819.