ലോക അവയവദാന ദിനം
World Organ Donation Day
1954 - ൽ ഡോ. ജോസഫ് മുറെയുടെ നേതൃത്വത്തിലായിരുന്നു ലോകത്തിലെ ആദ്യ അവയവമാറ്റ ശസ്ത്രക്രിയ നടന്നത്. 1990ൽ ശാസ്ത്രലോകം ഇദ്ദേഹത്തെ നോബേൽ സമ്മാനം നൽകി ആദരിച്ചു. ആഗസ്റ്റ് 13നാണ് ലോക അവയവ ദാന ദിനമായി ആചരിക്കുന്നത്.
ഇടംകൈയന്മാർക്കായി ഒരു ദിനം
International Left Handers Day
വലംകൈയന്മാരുടെ കൂട്ടത്തിൽ ഇടം കൈയന്മാരായി ജീവിക്കുന്നതിന്റെ ഗുണങ്ങളും ദോഷങ്ങളും - അവബോധം ചെയ്യുന്നതിനായി മാറ്റിവെച്ചിരിക്കുന്ന ദിനമാണ് ആഗസ്റ്റ് 13. 1976ൽ ലെഫ്റ്റ് ഹാൻഡേഴ്‌സ് ഇന്റർനാഷണലിന്റെ സ്ഥാപകൻ ഡീൻ ആർ.കാംപ്‌ബെല്ലാണ് ഇങ്ങനെയൊരു ദിനത്തിന് തുടക്കം കുറിച്ചത്. ഇടംകൈയ്യന്മാരുടെ ഇടയിൽ ഒട്ടേറെ പ്രശസ്തരുണ്ട്.