aanayutt

കോന്നി: ലോക ഗജദിനത്തോടനുബന്ധിച്ച് കോന്നി ഇക്കോ ടുറിസം സെന്ററിൽ ആനയൂട്ടും വിദ്യാർത്ഥികൾക്കായി ചിത്രരചനാ മത്സരവും നടന്നു. ഇക്കോ ടുറിസം സെന്ററിൽ നീലകണ്ഠൻ, പ്രിയദർശിനി, മീന, ഈവ, കൃഷ്ണ, കൊച്ചയ്യപ്പൻ എന്നീ ആനകളാണ് ഉള്ളത്. ആനപ്രേമികളും വിനോദ സഞ്ചാരികളും നാട്ടുകാരും ആനയൂട്ടിൽ പങ്കെടുത്തു. വാഴപ്പഴം, കൈതച്ചക്ക, തണ്ണിമത്തൻ, മുന്തിരി,ശർക്കര, പച്ചക്കറികൾ, ആപ്പിൾ, തേങ്ങ, മാതളനാരങ്ങ എന്നിവ ആനകൾക്ക് നൽകി. കൊവിഡ് നിയന്ത്രണങ്ങൾക്ക് ശേഷമുള്ള ആദ്യ ഗജദിനം എന്ന പ്രത്യേകതയുമുണ്ടായിരുന്നു. കോന്നി ഡി.എഫ്. ഒ. ആയുഷ്, റേഞ്ച് ഓഫീസർ ജോബി ജെയിംസ് എന്നിവർ നേതൃത്വം നൽകി.