പന്തളം:ചിങ്ങം ഒന്ന് കർഷകദിനം പന്തളം തെക്കേക്കര കൃഷിഭവനും ഗ്രാമപഞ്ചായത്തും സംയുക്തമായി ആഘോഷിക്കും. രണ്ടായിരം അടുക്കളത്തോട്ടം തീർക്കാനുള്ള പദ്ധതിയുടെ ഫ്‌ളാഗ് ഓഫ് കർമ്മം പഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്രപ്രസാദ് നിർവഹിച്ചു .
വൈസ് പ്രസിഡന്റ് റാഹേൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.പി.വിദ്യാധര പണിക്കർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്‌സൺ പ്രിയ ജ്യോതികുമാർ, കൃഷി ഓഫീസർ ലാലി.സി, പഞ്ചായത്ത് സെക്രട്ടറി അംബിക.സി, അസിസ്റ്റന്റ് സെക്രട്ടറി അജിത് കുമാർ, സീനിയർ അസിസ്റ്റന്റ് എൻ.ജിജി, കൃഷി അസിസ്റ്റന്റുമാരായ അനിതകുമാരി, ജസ്റ്റിൻ എം. സുരേഷ്, മോഹനൻ.എൻ, അഖിൽ തുടങ്ങിയവർ പങ്കെടുത്തു.