 
പന്തളം:കുളനട പഞ്ചായത്ത് ഭരണത്തിലെ കെടുകാര്യസ്ഥതയിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ കുളനട പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണയും നടത്തി. സി.പി.എം പന്തളം ഏരിയ സെക്രട്ടറി ആർ. ജ്യോതികുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി സന്ദീപ്, പ്രസിഡന്റ് ശ്രീഹരി, അനൂപ്, അഖിൽ, സുജിത്ത്, നിർമ്മൽ, സായിറാം പുഷ്പൻ, വി.പി.രാജേശ്വരൻ നായർ, പോൾരാജൻ, എൽസി ജോസഫ് എന്നിവർ പ്രസംഗിച്ചു.