 
പന്തളം: ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ നയിക്കുന്ന ആസാദി കാ ഗൗരവ് പദയാത്രയുടെ മുന്നാം ദിനം പന്തളം മണികണ്ഠനാൽത്തറയിൽ നിന്ന് ആരംഭിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ജി. രഘുനാഥിന്റെ അദ്ധ്യക്ഷതയിൽ മുൻ എം.എൽ.എ അഡ്വ. കെ.ശിവദാസൻ നായർ ഉദ്ഘാടനം ചെയ്തു. മുൻ മന്ത്രി പന്തളം സുധാകരൻ, കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.പഴകുളം മധു,പി.മോഹൻരാജ്, ബാബുജോർജ്,എൻ.ജി .സുരേന്ദ്രൻ,എ.ഷംസുദീൻ, എം.ജി.കണ്ണൻ, അഡ്വ. കെ.എസ്.ശിവകുമാർ,വെട്ടൂർ ജ്യോതിപ്രസാദ്, അനിൽ തോമസ്, റോബിൻ പീറ്റർ,സാമുവൽ കിഴക്കുപുറം, പഴകുളം ശിവദാസൻ, തോപ്പിൽ ഗോപകുമാർ, അഡ്വ. ഡി.എൻ. ത്രിദീപ്,സതീഷ് ചാത്തങ്കരി, അഡ്വ.സോജി മെഴുവേലി, നഹാസ് പത്തനംതിട്ട,ശ്യാം.എസ് കോന്നി, ഉണ്ണികൃഷ്ണൻ നായർ, എസ്.ബിനു,ബിജു വർഗീസ്, മഞ്ജു വിശ്വനാഥ്, നൗഷാദ് റാവുത്തർ,എൻ സി മനോജ് എന്നിവർ പ്രസംഗിച്ചു.