13-karshaka-morcha

പത്തനംതിട്ട : കർഷകമോർച്ചയുടെ ആഭിമുഖ്യത്തിൽ ആസാദീ കാ അമൃത മഹോത്സവത്തിന്റെ ഭാഗമായി കർഷകർക്ക് ദേശീയ പതാക വിതരണം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.ടി.വിപിൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ശ്യാം തട്ടയിൽ അദ്ധ്യക്ഷതവഹിച്ചു. ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി അയിരൂർ പ്രദീപ് മുഖ്യ പ്രഭാക്ഷണം നടത്തി. എം.വി.രഞ്ജിത്ത്, സുരേഷ് ഓടയ്ക്കൽ, സംസ്ഥാന ട്രഷറർ ജി.രാജ്കുമാർ, ജില്ലാ ജനറൽ സെക്രട്ടറിമാരായ എ.ആർ.രാജേഷ്,സുരേഷ് പുളിവേലി, രവീന്ദ്രവർമ്മ അമ്പാനിലയം, ഗോപൻ പുല്ലാട്, ബാബു വെളിയത്ത്, ഉണ്ണികൃഷ്ണൻ, വിപിൻ ഏനാദിമംഗലം എന്നിവർ പങ്കെടുത്തു.