ഇളമണ്ണൂർ : ഏനാദിമംഗലം വില്ലേജ് ഒാഫീസിലെ തകരാറിലായ സ്കാനറും പ്രിന്ററും ശരിയാക്കണമെന്ന ആവശ്യം ശക്തമാകുന്നു. ബന്ധപ്പെട്ട അധികാരികളെ അറിയിച്ചിട്ടും യാതൊരു നടപടിയും എടുക്കുന്നില്ല. ഇത് ഓഫീസിലെത്തുന്നവരെ വലയ്ക്കുകയാണ്. തകരാർ പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.