ചെങ്ങന്നൂർ. നാഷണൽ ലീഗൽ സർവീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ ചെങ്ങന്നൂർ കോടതികളിൽ ഇന്ന് നാഷണൽ മെഗാ അദാലത്ത് നടത്തും. നിലവിൽ കോടതികളിൽ നടന്നുവരുന്ന കേസുകൾ രമ്യമായി പരിഹരിക്കുവാൻ അദാലത്ത് സൗകര്യം ഒരുക്കിയിട്ടുണ്ട്. അദാലത്തിന്റെ ഭാഗമായി മജിസ്‌ട്രേറ്റ് കോടതിയിൽ നടന്നുവരുന്ന കേസുകൾക്ക് കുറഞ്ഞ പിഴ അടച്ച് നിയമ നടപടിയിൽ നിന്നും ഒഴിവാകാവുന്നതാണ്.