 
ചെങ്ങന്നൂർ: ആദികാവ്യം എന്ന് വിശേഷിപ്പിക്കപ്പെടുന്ന രാമായണത്തിന് നൂറ്റാണ്ടുകൾക്കിപ്പുറവും ജനമനസിനെ രഞ്ജിപ്പിക്കാനും ആത്മസംതൃപ്തി നൽകാനുമുള്ള അഭൗമ ശക്തിയുണ്ടെന്ന് വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി വി. ആർ രാജശേഖരൻ പറഞ്ഞു. രാഷ്ടീയ സ്വയംസേവക സംഘം മുളക്കുഴ മണ്ഡലം ധർമ്മജാഗരൺ സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന രാമായണസദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ധർമ്മജാഗരൺ സമിതി പ്രസിഡന്റ് തുളസീധരൻ അദ്ധ്യക്ഷത വഹിച്ചു. ആർ.എസ്.എസ് ഖണ്ഡ് വിദ്യാർത്ഥി പ്രമുഖ് എസ്. അഭിജിത്ത്, ബാലഗോകുലം രക്ഷാധികാരി പ്രൊഫ. എൻ. എസ്.നമ്പൂതിരി, വി.എച്ച്.പി പ്രഖണ്ഡ് ജോയിന്റ് സെക്രട്ടറി ആർ.സുഭാഷ്, ഗ്രാമപഞ്ചായത്ത് അംഗം പി. ജി പ്രിജിലിയ, അനീഷ് മുളക്കുഴ, എസ്. അശ്വിൻ, എസ്. അഭിനവ്, യദുകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.