ചെങ്ങന്നൂർ: ചങ്ങനാശേരി അതിരൂപതയുടെ കീഴിലുളള ചെങ്ങന്നൂർ മേരിമാതാ പളളിയെ ഫെറോന പളളിയായി പ്രഖ്യാപിച്ചു. മേരീമാതാ പളളി ഇനിമുതൽ മാർത്തമറിയം ഫെറോന പളളി എന്നപേരിലായിരിക്കും അറിയപ്പെടുക. സീറോ മലബാർ സഭയുടെ ചങ്ങനാശ്ശേരി അതിരൂപതയിൽ ചെങ്ങന്നൂർ കേന്ദ്രമാക്കി പുതിയതായി രൂപീകരിച്ച ചെങ്ങന്നൂർ മാർത്ത് മറിയം ഫെറോനയുടെ ഉദ്ഘാടനം 14ന് ഉച്ചകഴിഞ്ഞ് 3ന് നടക്കും. ചങ്ങനാശ്ശേരി അതിരൂപതാ അദ്ധ്യക്ഷൻ മാർ ജോസഫ് പെുരുന്തോട്ടം ഉദ്ഘാടനം ചെയ്യും. മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭ മെത്രാപ്പോലീത്ത ഗീവർഗീസ് മാർ പീലക്‌സിനോസ് അനുഗ്രഹ പ്രഭാഷണം നടത്തും. സജിചെറിയാൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. നഗരസഭ അധ്യക്ഷ മറിയാമ്മ ജോൺ ഫിലപ്പ്, ഫെറോന വികാരി ഫാ. ആന്റണി എത്തയ്ക്കാട്, ഫെറോന പാസ്റ്ററൽ കൗൺസിലിംഗ് സെക്രട്ടറി ഡോ. ഷേർലി ഫിലിപ്പ് എന്നിവർ പ്രസംഗിക്കും.