റാന്നി :കഴിഞ്ഞ ദിവസം കല്ലാറിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ആളുടെ മൃതദേഹം പമ്പാനദിയിൽ നിന്ന് കണ്ടെത്തി. പേഴുംപാറ പ്ലാന്റേഷൻ കുന്നിനിയിൽ നിഷാദ് (ബഷീർ 46 ) ആണ് മരിച്ചത്. റാന്നി വലിയ പാലത്തിന് സമീപം കൊട്ടാരത്തിൽ കടവിൽ നിന്നാണ് മൃതദേഹം ലഭിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമാണ് കാണാതായത്. ഭാര്യ :റുഖിയ-കണ്ണൂർ പുരയിടത്തിൽ വീട്ടിൽ കുടുംബാംഗം. മക്കൾ :നെഹ് ല ,നിഹാൽ.