venmoney
വെണ്മണി പൊലീസും ചെങ്ങന്നൂർ എകാസൈസ് സംഘവും ആരോഗ്യവകുപ്പും സംയുക്തമായി വെണ്മണിയിൽ നടത്തിയ പരിശോധന

ചെങ്ങന്നൂർ: വെണ്മണി പൊലീസും ചെങ്ങന്നൂർ എക്സൈസ് സംഘവും ആരോഗ്യവകുപ്പും സംയുക്തമായി കടകളിലും വാഹനങ്ങളിലും വ്യാപക പരിശോധനയും ബോധവത്ക്കരണവും നടത്തി. സ്കൂളുകളുടെ പരിസരങ്ങളിലെ കടകൾ കേന്ദ്രീകരിച്ച് ലഹരി ഉത്പ്പന്നങ്ങളുടെ വിൽപ്പന നടത്തരുതെന്ന് വ്യാപാരികൾക്ക് കർശന നിർദ്ദേശം നൽകി. ഹോട്ടലുകളും പഴക്കടകളും മത്സ്യസ്റ്റാളുകളും കേന്ദ്രീകരിച്ച് ആരോഗ്യവകുപ്പ് പരിശോധിച്ചു. പഴകിയതും രാസപഥാർത്ഥങ്ങൾ ചേർത്തതുമായ സാധനങ്ങൾ വിൽക്കരുതെന്ന് നിർദ്ദേശിച്ചു. ഗതാഗത നിയമങ്ങൾ കർശനായി പാലിക്കണമെന്ന് പൊലീസ് വാഹനഉടമകൾക്ക് നിർദ്ദേശം നൽകി. ഓണത്തിന് മുന്നോടിയായിട്ടാണ് വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധന ആരംഭിച്ചത്.