റാന്നി: ഇന്ത്യൻ ബാങ്കിന്റെ 116 -മത് വാഷികത്തിന്റെ ആസാദി കാ അമൃത് മഹോത്സവ് ആഘോഷത്തിന്റെയും ഭാഗമായി ബാങ്കിന്റെ സി.എസ്.ആർ ഫണ്ടിൽ നിന്നും പഠനോപകരണങ്ങളു. ദേശീയ പതാകയും വിതരണം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ഗോപി ഉദ്ഘാടനം ചെയ്തു. പഴവങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് അനിത അനിൽ കുമാർ അദ്ധ്യക്ഷയായി. സ്കൂൾ ഹെഡ്മാസ്റ്റർ ഷാജി, ബാങ്കിന്റെ എറണാകുളം സോണൽ മാനേജർ എം.സുരാജ് നായർ എന്നിവർ സംസാരിച്ചു.