13-central-university
കേരള കേന്ദ്ര സർവകലാശാലയുടെ തിരുവല്ല നിയമ പഠന വിഭാഗത്തിൽ നിന്നും സർവകലാശാല കലോത്സവത്തിൽ വിജയികളായവർക്കുള്ള സമ്മാന വിതരണം പുളികീഴ് പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ കവിരാജ് നിർവഹിക്കുന്നു.

തിരുവല്ല : കേരള കേന്ദ്ര സർവകലാശാലയുടെ തിരുവല്ല നിയമ പഠന വിഭാഗത്തിലെ 2020 - 22 വർഷത്തെ എൽ.എൽ.എം. ബാച്ചിലെ വിദ്യാർത്ഥികളുടെ യാത്രയയപ്പ് യോഗവും സർവകലാശാല കലോത്സവത്തിൽ വിജയികളായവർക്കുള്ള സമ്മാന വിതരണവും നടന്നു. പുളികീഴ് പൊലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ കവിരാജ് ചടങ്ങിൽ മുഖ്യാഥിതിയായിരുന്നു. സ്‌കൂൾ ഒഫ് ലീഗൽ സ്റ്റഡീസ് ഡീനും നിയമ പഠന വിഭാഗം മേധാവിയുമായ ഡോ.കെ.ഐ. ജയശങ്കർ, നിയമ പഠന വിഭാഗത്തിലെ അദ്ധ്യാപകരായ ഡോ.ജെ.ഗിരീഷ് കുമാർ ഡോ.എസ്.മീര തുടങ്ങിയവർ പങ്കെടുത്തു.