 
അടൂർ : വർഗീയതയിലൂടെ എന്നും രാജ്യം ഭരിക്കാമെന്ന് നരേന്ദ്രമോദി കരുതേണ്ടെന്നും
അതിന്റെ കാറ്റാണ് ബീഹാറിൽ കണ്ടുതുടങ്ങിയതെന്നും കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.
സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം പ്രമാണിച്ച് ഡി.സി സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ നയിക്കുന്ന ആസാദി കാ ഗൗരവ് പദയാത്രയുടെ അടൂർ ബ്ലോക്കിലെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളെയെല്ലാം വിറ്റഴിച്ച മോദി സർക്കാർ പെൻസിലിനു പോലും നികുതി ഏർപ്പെടുത്തി. പ്രതിപക്ഷത്തെ ഇ ഡിയെ ഉപയാഗിച്ച് വേട്ടയാടുന്നു. നരേന്ദ്ര മോദിയുടെ തനിപ്പകർപ്പാണ് കേരളത്തിലെ പിണറായി സർക്കാരെന്നും കൊടിക്കുന്നിൽ പറഞ്ഞു. ബ്ലോക്ക് പ്രസിഡന്റ് മണ്ണടി പരമേശ്വരൻ അദ്ധ്യക്ഷതവഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ശബരീനാഥൻ, കെ.പി.സി.സി. ജനറൽ സെക്രട്ടറി അഡ്വ.പഴകുളം മധു , റിങ്കു ചെറിയാൻ,പന്തളം സുധാകരൻ, പി.മോഹൻരാജ്, ബാബുജോർജ് , രാഹുൽ മാങ്കൂട്ടത്തിൽ, തോപ്പിൽഗോപകുമാർ , പഴകുളം ശിവദാസൻ , മാലേത്ത് സരളാദേവി, അഡ്വ.ബിജു വർഗീസ്, ഏഴംകുളം അജു തുടങ്ങിയവർ പ്രസംഗിച്ചു.