കോന്നി: ലോക ഗജ ദിനത്തിൽ കോന്നി ഇക്കോ ടൂറിസം സെന്ററിൽ സൊസൈറ്റി ഫോർ എലിഫന്റ് വെൽഫയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസും ചിത്രരചനാ മത്സരവും നടത്തി സെലിബ്രേറ്റി ഗായിക ചിത്ര അയ്യർ ചിത്ര അയ്യർ രൂപീകരിച്ച എസ്.ഇ.ഡബ്ല്യൂ. ആനകളുടെ സംരക്ഷണത്തിനും, ജനങ്ങളിൽ ആനയെക്കുറിച്ചുള്ള ബോധവൽക്കരണത്തിനുമാണ് പ്രവർത്തിക്കുന്നത്. യോഗം കോന്നി ഫോറസ്റ്റ് റേഞ്ച് ഓഫീസർ ജോജി ജയിംസ് ഉദ്ഘാടനം ചെയ്തു. ഹരികുമാർ അദ്യക്ഷത വഹിച്ചു. ഗായിക ചിത്ര അയ്യർ, രാജീവ് നാരായണ കുറുപ്പ് ബാവിസ് വിജയൻ, വന്യജീവി ഫോട്ടോഗ്രാഫർ സാലി പാലോട് ഫോട്ടോഗ്രഫിപ്രദർശനവും ബോധവൽക്കരണ ക്ലാസും നടത്തി. വിദ്യാർഥികൾക്കായി ചിത്രരചനാ മത്സരവും അടവി വനത്തിലേക്കുള്ള യാത്രയും നടത്തി.