മല്ലപ്പള്ളി: വെണ്ണിക്കുളം സർക്കാർ പോളിടെക്നിക്ക് കോളേജിൽ കമ്പ്യൂട്ടർ എൻജിനീയറിംഗ് വിഭാഗത്തിൽ ഗസ്റ്റ് ലക്ചറർ തസ്തികയിലെ രണ്ട് താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.നാളെ രാവിലെ 11ന് നടക്കുന്ന ഇന്റർവ്യൂവിൽ ഉദ്യോഗാർത്ഥികൾക്ക് അസൽ സർട്ടിഫിക്കറ്റുമായി പങ്കെടുക്കാം ഒന്നാം ക്ലാസോടെ ബന്ധപ്പെട്ട വിഷയത്തിലുള്ള ബിടെക്ക് ബിരുദമാണ് യോഗ്യത.