nreg

അടൂർ : തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച് എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ നേതൃത്വത്തിൽ ഏറത്ത് ചൂരക്കോട് പോസ്റ്റാഫീസിലേക്ക് മാർച്ചും ധർണയും നടത്തി. സി.പി.എം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു ഉദ്ഘാടനം ചെയ്തു. യൂണിയൻ പഞ്ചായത്ത് പ്രസിഡന്റ് ഉഷാ ഉദയൻ അദ്ധ്യക്ഷതവഹിച്ചു. സെക്രട്ടറി ടി.ഡി.സജി, സംസ്ഥാന കമ്മിറ്റിയംഗം റോയി ഫിലിപ്പ്, ഏരിയാസെക്രട്ടറി എ.ആർ.അജീഷ് കുമാർ, ജില്ലാ കമ്മിറ്റിയംഗം അഡ്വ.കെ.ബി.രാജശേഖരക്കുറുപ്പ് ,പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് ചാത്തന്നപ്പുഴ, യൂണിയൻ നേതാക്കളായ ജെ.ശൈലേന്ദ്രനാഥ്, അഡ്വ.ഡി.ഉദയൻ, ഡി.ജയകുമാർ, റോഷൻ ജേക്കബ്, കെ.മോഹനൻ, അനീഷ് രാജ്, അനിൽ പൂതക്കുഴി, ശ്രീജ, സ്വപ്ന, സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു.